you can watch here malayalai comedy and malayali rasikan comics.it is full funny
ടിന്‍റുമോന്‍ ഫലിതങ്ങള്‍
യാത്രക്കാരന്‍- ശബരിമലയ്‍ക്ക് എത്ര മൈലുണ്ടെന്നറിയാമോ ?
ടിന്‍റുമോന്‍- ശബരിമലയ്‍ക്ക് മയിലുള്ളതായി അറിയില്ല, പുലികകളുണ്ടെന്നു കേട്ടിട്ടുണ്ട്..
ടീച്ചര്‍- ടിന്‍റുമോന് ആരാകാനാ ആഗ്രഹം ?
ടിന്‍റുമോന്‍- എനിക്ക് അച്ഛനെപ്പോലെ പൈലറ്റാകാനാണ് ആഗ്രഹം
ടീച്ചര്‍- ഓ ! ടിന്‍റുമോന്‍റെ അച്ഛന്‍ പൈലറ്റാണോ ?
ടിന്‍റുമോന്‍- അല്ല, അച്ഛനും പൈലറ്റാകാനായിരുന്നു ആഗ്രഹം
ടീച്ചർ – മഞ്ജരി വൃത്തത്തിന്റെ ലക്ഷണം പറയൂ??
ടിന്‍റുമോന്‍- മുഴുവൻ അറിയില്ല ടീച്ചർ..
ടീച്ചർ – സാരമില്ല, അറിയാവുന്ന അത്രയും പറയൂ..
ടിന്‍റുമോന്‍- അതു മഞ്ജരിയായിടും!!!!!!!!!
ടീച്ചര്‍ – നമ്മുടെ രാജ്യത്ത് ഓരോ പത്തു സെകണ്ടിലും ഒരു സ്ത്രീ പ്രസവിയ്ക്കുന്നുണ്ട്. അതാണ് നമ്മുടെ ജനപ്പെരുപ്പത്തിന് കാരണം .
ടിന്റുമോന്‍ – ഹോ..ഭയങ്കരം …ആ സ്ത്രീയെ എത്രയും വേഗം കണ്ടെത്തി അതില്‍ നിന്നും പിന്തിരിപ്പിയ്ക്കണം
ടിന്‍റുമോന്‍ റൈംസ്-
A for Apple
B for Big Apple
C for Cheriya Apple
D for Double Apple
E for Ettavum Kunji Apple
F for First paranjille aa Apple
വാര്‍ത്ത- ചന്ദ്രനില്‍ വെള്ളം കണ്ടെത്തി
ടിന്‍റുമോന്‍-വെള്ളത്തില്‍ ഞാന്‍ പണ്ടേ ചന്ദ്രനെ കണ്ടെത്തിയതാ, ആരോടും പറഞ്ഞില്ലന്നേയുള്ളൂ
ബസില്‍ ടിന്‍റുമോനിരിക്കുന്ന സീറ്റിനരികിലെത്തിയ ഒരാള്‍- ഇതെന്‍റെ സീറ്റാണ്, ഞാനിവിടെ ഒരു ടവ്വല്‍ ഇട്ടിരുന്നു
ടിന്‍റുമോന്‍- അപ്പോ ഒരു ടബിള്‍ മുണ്ട് മടക്കി ഇതിന്‍റെ മുകളിലിട്ടാല്‍ ഈ ബസ് എന്‍റെയാകുവോ ?
ടിന്റുമോന്‍ ക്ഷേത്രത്തിലെ ഉത്സവത്തിലേക്ക് കഥകളി ബുക്ക് ചെയ്യാന്‍ പൊയി.
ടിന്‍റുമോന്‍- കഥകളി റേറ്റ് എത്രയാ ?
കഥകളിക്കാരന്‍- കഥ ദുര്യോധന വധം കളിക്കണ റേറ്റ് ഇരുപത്തയ്യായിരം രൂപാ
ടിന്റുമോന്‍:പതിനായുരം രൂപ തരും, വധിക്കണ്ട.. ഒന്നു വിരട്ടി വിട്ടാല്‍ മതി